Benny Francis

Knowledge Worker

 

Benny isn't in your network.  Add Benny

About me

ഭാര്യയും (ജെയ്സി) മകളും (ഹരിത) ഞാനും ചേര്‍ന്ന ഒരു മൂന്നംഗ കുടുംബവുമായി ഞാന്‍ മുന്നോട്ട് പോവുന്നു. വീട്ടുകാര്യവും ജോലിക്കാര്യവുംഒഴികെ വേറെയൊന്നിലും എനിക്ക് വലിയ താത്പര്യമില്ല! എന്‍റെ ജീവിതാഭിലാഷം അയര്‍‌ലണ്ടില്‍ കുറച്ചുകാലം താമസിക്കണമെന്നാണ്. ഫേവറൈറ്‍റ് ക്വോട്ട് ഇടക്കിടെ മാറ്‍റാറുണ്ട്! മീരാജാസ്മിന്‍ തനിക്ക് പിറക്കാതെ പോയ മകളാണെന്ന് നമ്മുടെ പ്രിയപ്പെട്ട ലോഹിതദാസ് പറഞ്ഞത് എനിക്ക് ക്ഷ പിടിച്ചു - മധ്യേയിങ്ങനെ കാണുന്ന നേരത്ത്, ഒരു മനുഷ്യന്‍ എന്തൊക്കെ ചെയ്യണമല്ലേ?!
Interests
ഏറ്‍റവും ഇഷ്ടമുള്ള പുസ്തകങ്ങള്‍ ബൈബിളിന്‍റ്‍റെ കിംഗ് ജെയിംസ് പതിപ്പും കുഞ്ഞുക്കുട്ടന്‍ തംപുരാന്‍റ്‍റെ മഹാഭാരതം - രാമായണം തര്‍ജ്ജമകളുമാണ്. കവികളില്‍ പിയും നോവലിസ്റ്‍റുകളില്‍ വിജയനും കഥാകൃത്തുക്കളില്‍ വി പി ശിവകുമാറും എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു. മലയാള സാഹിത്യവും (ഇത് ലോകോത്തരമാണെന്നു ഞാന്‍ കരുതുന്നു) മലയാളം വ്യാകരണവും (തന്തയില്ലാത്ത ഭാഷ ഇംഗ്ളീഷല്ല, പകരം മലയാളമാണെന്ന് എന്‍റ്‍റെ നിരീക്ഷണം!) എനിക്ക് ഇഷ്ടവിഷയങ്ങളാണ്. സാങ്കേതികതയും മലയാളവും തമ്മിലുള്ള പുലബന്ധമില്ലായ്മയും എന്നെ അത്ഭുതപ്പെടുത്തുന്നു!